ദളപതി ആരാധകർക്ക് നിറഞ്ഞാടി ആഘോഷിക്കാനുള്ള ചിത്രമായിരിക്കും മാസ്റ്റർ ;വിജയ് സേതുപതി

ളപതി വിജയ് നായകനായി എത്തുന്ന മാസ്റ്റർ എന്ന ചിത്രം അദ്ദേഹത്തിന്റെ ആരാധകർക്ക് നിറഞ്ഞാടി ആഘോഷിക്കാനുള്ള ചിത്രമായിരിക്കും എന്ന് തമിഴകത്തിന്റെ മക്കൾ സെൽവം വിജയ് സേതുപതി. ഗ്യാങ്സ്റ്റർ വേഷത്തിൽ വിജയുടെ പ്രതിനായകനായിട്ടാണ് വിജയ് സേതുപതി അഭിനയിക്കുന്നത്.

മാസ് മസാല ആക്ഷൻ എന്റർടൈനർ ജോണറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയുന്നത് ലോകേഷ് കനകരാജാണ്. ഒ ടി ടി പ്ലാറ്റ്‌ഫോമിനായി ഒരുക്കിയ കാ പീ രണസിങ്കം എന്ന ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് സേതുപതി ഈ കാര്യം അറിയിച്ചത്.

അതേസമയം സീ പ്ലസ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഒരുങ്ങിയ കാ പീ രണസിങ്കം എന്ന ചിത്രം മികച്ച അഭിപ്രായം നേടുന്നുണ്ട്. ചിത്രത്തിലെ വിജയ് സേതുപതിയുടെ പ്രകടനവും മികച്ചതാണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഐശ്വര്യ രാജേഷ് നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിരുമാണ്ടിയാണ്.

Top