മാസ്റ്ററിലെ ‘വാത്തി’ ഗാനം സൂപ്പര്‍ഹിറ്റ്; ഗാനരംഗത്തിന് റെക്കോഡ് കാഴ്ചക്കാര്‍

രാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മാസ്റ്റര്‍.ചിത്രത്തിലെ വാത്തി എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഇപ്പോഴിതാ ഗാനം കണ്ടവരുടെ എണ്ണം അഞ്ച് കോടി കവിഞ്ഞിരിക്കുകയാണ്.

അനിരുദ്ധ് രവിചന്ദെറും ഗാന ബാലചന്ദ്രറും ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാന ബാലചന്ദറിന്റെ വരികള്‍ക്ക്് അനിരുദ്ധ് രവിചന്ദെര്‍ തന്നെയാണ് സംഗീതവും നല്‍കിയിരിക്കുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ ഒമ്പതിനായിരുന്നു തിയറ്ററുകളിലേക്ക് എത്തുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസിംഗ് മാറ്റിവെയ്ക്കുകയായിരുന്നു.എന്തായാലും ജൂണ്‍ അവസാനത്തോടെ ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

മാളവിക മോഹനന്‍ ആണ് ചിത്രത്തിലെ നായിക. മാളവികയെ കൂടാതെ ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സത്യന്‍ സൂര്യനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

ഒടിടി റിലീസ് അല്ല തിയറ്ററുകളില്‍ തന്നെയാകും ചിത്രം ആദ്യമെത്തുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.

Top