ദളപതിയുടെ ‘മാസ്റ്റർ’ സിനിമയുടെ ഗാനം വൈറലായി !

സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയ് നായകനായി അഭിനയിച്ച ‘മാസ്റ്റര്‍’ സിനിമയുടെ ഗാനം വൈറലായി. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച “ക്വിറ്റ് പണ്ണുഡാ” എന്ന ഗാനമാണ് നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അനിരുദ്ധ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.

സോണി മ്യൂസിക് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഓഡിയോയുടെ വീഡിയോ ഭാഗം രണ്ട് മണിക്കൂറില്‍ തന്നെ 5 ലക്ഷത്തോളം പേരാണ് കണ്ടിരിക്കുന്നത്.ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ 2, 51,000 ലൈക്കും ഈ ഗാനത്തിന് ലഭിച്ചിട്ടുണ്ട്. ഈ പോക്ക് പോയാല്‍ നിലവിലെ പല റെക്കോര്‍ഡുകളും തകരാറാണ് സാധ്യത.

 

തമിഴകത്തെ ഏറ്റവും ജനപ്രീതിയുള്ള താരമാണ് നടന്‍ വിജയ്. ലോകേഷ് കനക രാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ സിനിമക്കായി കട്ട വെയ്റ്റിങ്ങിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. കോവിഡ് പ്രതിസന്ധിമൂലമാണ് ഈ സിനിമയുടെ റിലീസ് മാറ്റി വച്ചിരിക്കുന്നത്.

Top