പ്രതിസന്ധികളിലും കോടികൾ സ്വന്തമാക്കി മാസ്റ്റർ

കോവിഡ് കാല പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ സിനിമ വ്യെവസായത്തിന് കരുത്ത് പകരുന്നതായിരുന്നു വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസ്. വലിയ പ്രതിസന്ധിയിൽ പോലും സിനിമ തിയേറ്ററുകളിൽ ആളെ കയറ്റി. ഇപ്പോൾ സിനിമയുടെ ടോട്ടൽ കളക്ഷൻ റിപ്പോർട്ട്‌ പുറത്ത് വന്നിരിക്കുകയാണ്. ആദ്യദിനം തമിഴ്നാട്ടില്‍ നിന്നുമാത്രം 25 കോടി ഗ്രോസ് നേടിയ ചിത്രം ആന്ധ്ര/തെലങ്കാനയില്‍ നിന്ന് 10.4 കോടിയും കര്‍ണാടകത്തില്‍ നിന്ന് 5 കോടിയും കേരളത്തില്‍ നിന്ന് 2.17 കോടിയും നേടിയിരുന്നു.

കൂടാതെ ഓസ്ട്രേലിയ, യുഎസ്, ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളിലും. ആദ്യദിനത്തിലെ പ്രതികരണം വാരാന്ത്യത്തിലേക്കും നീണ്ടതോടെ മൂന്ന് ദിവസങ്ങള്‍ കൊണ്ട് ആഗോള ബോക്സ്ഓഫീസില്‍ 100 കോടി നേടിയിരുന്നു ചിത്രം. ഇപ്പോഴിതാ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം 200 കോടി ക്ലബ്ബിലും ഇടംപിടിച്ചിരിക്കുകയാണ്.

ആദ്യ 9 ദിവസങ്ങളില്‍ ആഗോള ബോക്സ്ഓഫീസില്‍ നിന്നു ലഭിച്ച ഗ്രോസ് കളക്ഷന്‍ 200 കോടി കടക്കുമെന്നാണ് ചില ട്രേഡ് അനലിസ്റ്റുകള്‍ അവകാശപ്പെടുന്നത്. ഒരാഴ്ച കൊണ്ട് തമിഴ്നാട്ടില്‍ നിന്നുമാത്രം ചിത്രം 96.70 കോടി നേടിയിരുന്നു. ആന്ധ്ര/തെലങ്കാനയില്‍ നിന്ന് 24 കോടിയും കര്‍ണാടകത്തില്‍ നിന്ന് 14.50 കോടിയും കേരളത്തില്‍ നിന്ന് 10 കോടിയുമാണ് ഒന്നാം വാരം ചിത്രം നേടിയത്.

Top