വിജയും വിജയ് സേതുപതിയും നേര്‍ക്കുനേര്‍; മാസ്റ്ററിന്റെ പോസ്റ്റര്‍ പുറത്ത്

ചെന്നൈ: സംവിധായകന്‍ ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം മാസ്റ്ററിന്റെ രണ്ടാം പോസ്റ്റര്‍ പുറത്ത്. വിജയും വിജയ് സേതുപതിയും ഉള്ള പോസ്റ്ററാണിപ്പോള്‍ പുറത്തുവിട്ടത്. നേരത്തെ വിജയ് ഒറ്റയ്ക്കുള്ള പോസ്റ്ററായിരുന്നു പുറത്തിറങ്ങിയത്.

വിദ്യാഭ്യാസ രംഗത്തെ അഴിമതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നുതെന്നും, ചിത്രത്തില്‍ ഒരു പ്രൊഫസറുടെ വേഷത്തിലാകും വിജയ് എത്തുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വിജയ് സേതുപതി വില്ലനായാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സത്യന്‍ സൂര്യനാണ്. സംഗീതം നല്‍കുന്നത് അനിരുദ്ധ് രവിചന്ദറുമാണ്.

Top