പുതിയ പ്രൊമോ വീഡിയോയുമായി മാസ്റ്റർ മൂവി ടീം

റിലീസിന് ആറു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വിജയ് നായകനാവുന്ന ‘മാസ്റ്ററി’ന്‍റെ പുതിയ പ്രൊമോ വീഡിയോ‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ.

കഴിഞ്ഞ മാസം പുറത്തെത്തിയ ചിത്രത്തിന്‍റെ ടീസറിന് യുട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വലിയ പ്രതികരണം ലഭിച്ചിരുന്നു.കൊവിഡ് ആരംഭിച്ചതിനുശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ വന്‍ റിലീസ് ആണ് ‘മാസ്റ്റര്‍’. ഏപ്രില്‍ 9ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് സാഹചര്യത്തില്‍ വൈകുകയായിരുന്നു. ‘കൈതി’ക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റിലീസ് നീണ്ട സാഹചര്യത്തില്‍ ഒടിടി റിലീസിന് സമ്മര്‍ദ്ദമുണ്ടായെങ്കിലും തീയേറ്റര്‍ റിലീസ് എന്ന തീരുമാനത്തില്‍ നിര്‍മ്മാതാവ് ഉറച്ചുനില്‍ക്കുകയായിരുന്നു.

Top