മാസ്റ്ററിന്റെ എച്ച്.ഡി പതിപ്പ് ചോര്‍ന്നതായി റിപ്പോർട്ട്

ചെന്നൈ: ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ്- വിജയ് സേതുപതി ചിത്രം മാസ്റ്റർ തീയേറ്ററുകളിൽ വൻ വിജയം സൃഷ്ടിച്ചിരിക്കെ ചിത്രത്തിന്റെ എച്ച്.ഡി പതിപ്പ് ചോര്‍ന്നതായി റിപ്പോർട്ട്. തമിഴ്‌ റോക്കേഴ്‌സടക്കമുള്ള വെബ്‌സൈറ്റുകളിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്.

ജനുവരി 13-ന് റിലീസ് ചെയ്യാനിരിക്കേ സിനിമയിലെ ഏതാനും ദൃശ്യങ്ങള്‍ നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ ചോര്‍ന്നിരുന്നു. ഏകദേശം ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തായത്. ഒന്നര വർഷത്തെ അധ്വാനം ഇല്ലാതാക്കരുതെന്നാണ് സംവിധായകൻ ലോകേഷ് കനകരാജ് ഇതിനോട് പ്രതികരിച്ചത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തു. ഇത് സംബന്ധിച്ച് 400 വ്യാജ വെബ്സൈറ്റുകളുടെ സേവനം റദ്ദാക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ് ഇറക്കിയിരുന്നു.

Top