മാസ്റ്റര്‍ റെക്കോർഡ് കളക്ഷനുകളിലേക്ക് കുതിക്കുന്നു

ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത വിജയ്‍- വിജയ് സേതുപതി ചിത്രം മാസ്റ്റര്‍ റെക്കോർഡ് കളക്ഷനുകൾ നേടി മുന്നേറുന്നു. ബോക്സ് ഓഫീസ് കളക്ഷൻ 100 കോടി രൂപയും കവിഞ്ഞ് മുന്നേറുകയാണ് കൊവിഡ് കാരണം റിലീസ് നീണ്ട ഈ ചിത്രം. മൊത്തം 100 കോടി രൂപയിലധികം കളക്ഷൻ നേടിയ ചിത്രം ചെന്നൈയില്‍ മാത്രം തുടര്‍ച്ചയായി നാല് ദിവസങ്ങളിലും ഒരു കോടി രൂപയിലധികം കളക്ട് ചെയ്‍തു. ഇതുവരെയായി ചെന്നൈയില്‍ നിന്ന് മാത്രം 4.39 കോടി രൂപയാണ് കളക്ട് ചെയ്‍തത്. വിദേശ ബോക്സോഫീസിലും മികച്ച പ്രതികരണമാണ് മാസ്റ്ററിന് ലഭിക്കുന്നത്.

ചിത്രത്തിൽ വിജയുടെയും വിജയ് സേതുപതിയുടെയും അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക. വിദേശ വിപണിയിലും വൻ മുന്നേറ്റം നടത്തുകയാണ് മാസ്റ്റര്‍. സിംഗപ്പൂരില്‍ അഞ്ച് കോടി 49 ലക്ഷം, ഓസ്‍ട്രേലിയയില്‍ മൂന്ന് കോടി 37 ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍. മാസ്റ്ററുടെ തെലുങ്ക് പതിപ്പും 10 കോടി രൂപയിലധികം കളക്ഷൻ നേടിയിട്ടുണ്ട്.

Top