കോട്ടയത്ത് വന്‍ മോഷണം; വീട് കുത്തി തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

കോട്ടയം: കോട്ടയത്ത് വീട് കുത്തി തുറന്ന് 50 പവൻ സ്വർണം കവർന്നു. കൂരോപ്പടയിൽ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലാണ് വൻ മോഷണം നടന്നത്.

വീട്ടുകാർ പ്രാർത്ഥനയ്ക്ക് പോയ സമയത്താണ് മോഷണം നടന്നത്. വീട്ടിൽ മുളക് പൊടി വിതറിയ നിലയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top