കനത്ത മഴ ; ബംഗളൂരുവില്‍ അഞ്ച് മരണം ,മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ധനസഹായം

ബംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് ബംഗളൂരുവില്‍ അഞ്ച് പേര്‍ മരിച്ചു. വെള്ളം കയറിയ കാറില്‍ നിന്ന് ഒരു വനിതയെ രക്ഷപ്പെടുത്തി.

കാറില്‍ നിന്ന് വനിത സഹായം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് നിലവിളി കേട്ട് സംഭവസ്ഥലത്തെത്തിയ നാല് പേരാണ് വനിതയെ രക്ഷിച്ചത്.

മഴമൂലം നഗരത്തിലെ ഗതാഗത കുരുക്ക് രൂക്ഷമാണ്.

മഴക്കെടുതി മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായമായി നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു.

Top