ഇസ്രായേലിനെതിരെ ഫിലിപ്പീന്‍സില്‍ വന്‍ പ്രതിഷേധം

മറാവി: ഇസ്രായേലിന്റെ ഫലസ്തീന്‍ കടന്നുകയറ്റത്തിനെതിരെ ഫിലിപ്പീന്‍സില്‍ വന്‍ പ്രതിഷേധം. തെക്കന്‍ ഫിലിപ്പീന്‍സിലെ മറാവിയാണ് ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി മുസ്ലിംകള്‍ അടക്കമുള്ള ആയിരങ്ങള്‍ ഒത്തുകൂടിയത്.

‘ഫലസ്തീനെ സ്വതന്ത്രമാക്കൂ… ഇസ്രായേലി അധിനിവേശം അവസാനിപ്പിക്കുക’ എന്നീ മുദ്രാവാക്യം എഴുതിയ ബാനറുകള്‍ പിടിച്ചായിരുന്നു പ്രതിഷേധം. വീടിന് പുറത്തും കടകളുടെ മുന്‍വശത്തും പൊതുഗതാഗതത്തില്‍ തൂങ്ങി നിന്നുമാണ് പ്രതിഷേധിച്ചത്.

കഴിഞ്ഞ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫിലിപ്പീന്‍സ് നഗരം കണ്ട ഏറ്റവും വലിയ പ്രതിഷേധമാണിത്. ഗസ്സയിലെ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യാന്‍ ഫിലിപ്പീനോ മുസ്ലിംകള്‍ ഇനിയും ഒന്നിക്കുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

Top