വന്‍ നുഴഞ്ഞുകയറ്റം; ഉറിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയില്‍പ്പെട്ടതോടെ 30 മണിക്കൂറിലേറെയായി ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് കരസേന. വടക്കന്‍ കശ്മീരിലെ ഉറി സെക്ടറില്‍ ഇന്റര്‍നൈറ്റ്, മൊബൈല്‍ സേവനങ്ങള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ നിര്‍ത്തിവച്ചു. ശനിയാഴ്ച വൈകീട്ടാണ് നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയില്‍പ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു.

ആയുധധാരികളായ ആറംഗ സംഘമാണ് പാകിസ്താനില്‍ നിന്ന് നുഴഞ്ഞു കയറാന്‍ ശ്രമിച്ചതെന്നാണ് ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്ന വിവരം. നുഴഞ്ഞുകയറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു സൈനികന് പരിക്കേറ്റു.

19 സൈനികര്‍ വീരമൃത്യു വരിച്ച ഉറി ഭീകരാക്രമണത്തിന്റെ അഞ്ചാം വാര്‍ഷിക ദിനമായിരുന്നു ശനിയാഴ്ച. 2016 സെപ്റ്റംബര്‍ 18 നാണ് ചാവേറുകള്‍ ഉറി സൈനിക താവളത്തിനു നേരെ ഭീകരാക്രമണം നടത്തിയത്. ഉറി ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തുകയും നിരവധി ഭീകര താവളങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

 

Top