കൊവിഡ് വ്യാപനം: മഹാരാഷ്ട്രയിൽ ഇന്ന് മുതൽ ഭാഗിക ലോക്ക്ഡൗൺ

മഹാരാഷ്ട്ര: ആശങ്കകൾ സൃഷ്ട്ടിച്ചുകൊണ്ട് രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. രോഗവ്യാപനം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയുന്ന മഹാരാഷ്ട്രയിൽ ഇന്ന് മുതൽ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തി. ഹോട്ടൽ, റസ്റ്റോറന്റ്‌, ബാർ, പാർക്ക് എന്നിവ അടഞ്ഞ് കിടക്കും. അതോടൊപ്പം ഇന്ന് രാത്രി 8 മണി മുതൽ  രാവിലെ 7 മണി വരെ രാത്രി കാല കർഫ്യൂവും ഏർപ്പെടുത്തി.

മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം 57,000ത്തിന് മേൽ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. 222 പേർ മരണമടഞ്ഞു. മുംബൈ വിമാനത്താവളത്തിൽ കൊവിഡ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

Top