ശ്രീനഗര്‍: ജമ്മു കാശ്മീരിലെ റാമ്പനിലുണ്ടായ തീ പിടിത്തത്തില്‍ ടണല്‍ നിര്‍മ്മാണ തൊഴിലാളികളായ 10 പേര്‍ വെന്തുമരിച്ചു. തൊഴിലാളികളുടെ താമസസ്ഥലത്താണ് തീ പിടിത്തമുണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. നാല് പേര്‍ക്ക് പരുക്കേറ്റു.


