നിശാപാർട്ടിക്കിടെ വൻ തീപിടിത്തം; 13 പേർ മരിച്ചു

തായ്‌ലൻഡിലെ നിശാപാർട്ടിക്കിടെ തീപിടുത്തം. 13 പേർ വെന്തുമരിക്കുകയും 36 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചോൻബുരി പ്രവിശ്യയിലെ ഒരു നിശാക്ലബിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സത്താഹിപ് ജില്ലയിലെ മൗണ്ടൻ ബി നിശാക്ലബിലാണ് സംഭവം. പുലർച്ചെ 1:00 മണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരെല്ലാം തായ് പൗരന്മാരാണെന്നും പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും പോലീസ് കേണൽ വുട്ടിപോങ് സോംജയ് പറഞ്ഞു.

Top