Massive Fire Destroys Natural History Museum In Delhi

ന്യൂഡല്‍ഹി: മധ്യഡല്‍ഹിയില്‍ സ്ഥിതിചെയ്യുന്ന ദേശീയ മ്യൂസിയത്തില്‍ വന്‍ തീപിടിത്തം. ഇന്നു പുലര്‍ച്ചെ 1.45നാണ് തീപിടിത്തമുണ്ടായത്. മ്യൂസിയം പൂര്‍ണമായും നശിച്ചു.

അതേ കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ഫിക്കി (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ഇന്‍ഡസ്ട്രി) ഓഡിറ്റോറിയത്തിനും കേടുപാടുകള്‍ സംഭവിച്ചു.

35 ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ സ്ഥലത്തെത്തി. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇവരെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, കെട്ടിടത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലായിരുന്നുവെങ്കിലും രണ്ടു മണിക്കൂര്‍ കൊണ്ട് തീയണയ്ക്കാന്‍ സാധിച്ചെന്നും ഫയര്‍ഫോഴ്‌സ് അറിയിച്ചു.

Top