രൺബീർ കപൂറിന്റെ സിനിമ സെറ്റിൽ വൻ തീപിടുത്തം; ഒരാൾ പൊള്ളലേറ്റു മരിച്ചു

മും​ബൈ: ബോളിവുഡ് താരം ര​ൺ​ബീ​ർ ക​പൂ​റും- ശ്രദ്ധ കപൂറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ തീ പിടുത്തം. അപകടത്തിൽ ഒരാൾ മരിച്ചു. മ​നീ​ഷ് എന്ന 32 കാരനാണ് പൊള്ളലേറ്റ് മരിച്ചത്. ഇയാളെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നില്ലെന്ന് കൂപ്പർ ആശുപത്രിയിലെ ഡോക്ടർ വ്യക്തമാക്കി.

മുംബൈയിലെ അന്ധേരിയിൽ വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് തീപിടുത്തമുണ്ടായത്. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ എ​ട്ട് യൂ​ണി​റ്റു​ക​ൾ എ​ത്തി​യാ​ണ് സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. രാത്രി 10. 30 ഓടെയാണ് തീ പൂർണമായി അണക്കാനായത്. തീ​പി​ടി​യ്ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. തീ കത്തുന്നതിന്റേയും മറ്റും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

അ​ന്ധേ​രി സ്‌​പോ​ർ​ട്‌​സ് കോം​പ്ല​ക്‌​സി​ന് അ​ടു​ത്തു​ള്ള ചി​ത്ര​കൂ​ട് ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു സി​നി​മ​യു​ടെ സെ​റ്റ്. പാട്ട് ചിത്രീകരിക്കാനാണ് സെറ്റിട്ടത്. അപകടസമയത്ത് താരങ്ങൾ സെറ്റിലുണ്ടായിരുന്നില്ല. അടുത്ത ആഴ്ച മുംബൈ ഷെഡ്യൂൾ ആരംഭിക്കാനിരിക്കുകയായിരുന്നു. എന്നാൽ തീപിടുത്തത്തെ തുടർന്ന് ഷൂട്ടിങ് മാറ്റിവച്ചു.

Top