ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ 12 ഗോഡൗണുകള്‍ കത്തിനശിച്ചു

ഷാര്‍ജ: യുഎഇ നഗരമായ ഷാര്‍ജയില്‍ 12 ഗോഡൗണുകള്‍ കത്തിനശിച്ചു. ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ അഞ്ചിലായിരുന്നു തീപിടിത്തം ഉണ്ടായത്. തീപിടിത്തമുണ്ടായ ഗോഡൗണുകളില്‍ ഒന്നില്‍ വെല്‍ഡിംഗ് സിലണ്ടറുകളാണ് സൂക്ഷിച്ചിരുന്നത്.

അഗ്‌നിശമനസേന മണിക്കൂറുകളോളം പരിശ്രമിച്ച് തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Top