മുംബൈ ഫോര്‍ട്ട് ഏരിയയിലെ പട്ടേല്‍ ചേംബറില്‍ വന്‍ തീപിടുത്തം

മുംബൈ : മുംബൈ ഫോര്‍ട്ട് ഏരിയയിലെ പട്ടേല്‍ ചേംബറില്‍ വന്‍ തീപിടുത്തം. സംഭവത്തില്‍ ആളപായമില്ലെന്നാണ് സൂചന. തീയണക്കുന്നതിനിടെ രണ്ട് അഗ്‌നിശമന ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.

ഇന്ന് രാവിലെ 4.30ഓടെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗത്ത് തീപിടുത്തമുണ്ടായത്. അതേസമയം തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. ഇതേ കുറിച്ച് അന്വേഷണം നടന്നുവരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Top