തുഗ്ലക്കാബാദിലെ ചേരിയില്‍ വന്‍ തീപിടിത്തം; 1,500 ഓളം കുടിലുകള്‍ കത്തിനശിച്ചു

ന്യൂഡല്‍ഹി: തുഗ്ലക്കാബാദിലെ ചേരിയില്‍ ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തില്‍ 1,500 ഓളം കുടിലുകള്‍ കത്തിനശിച്ചു. അര്‍ധരാത്രി 12.50നാണ് തീപിടിത്തം ഉണ്ടായത്. 28 ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ച് മണിക്കൂറുകളോളം പരിശ്രമിച്ചതിന് ശേഷം പുലര്‍ച്ചെ 3.40 നാണ് തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത്. ആളുകള്‍ ഉറങ്ങിക്കിടന്ന സമയത്താണ് സംഭവം നടന്നത്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് എല്ലാവരെയും പെട്ടന്ന് തന്നെ ഒഴിപ്പിച്ചു.

കുടിലുകള്‍ കത്തിനശിച്ചതോടെ ആയിരങ്ങള്‍ ഒറ്റരാത്രികൊണ്ട് ഭവന രഹിതരായി മാറി. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ കണക്കെടുപ്പ് തുടങ്ങി. അതേസമയം സംഭവത്തില്‍ ആര്‍ക്കും ആളപായമില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.

Top