ഝാർഖണ്ഡിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം, 14 പേർ മരിച്ചു

റാഞ്ചി: ഝാർഖണ്ഡിൽ ധൻബാദിലെ അപ്പാർട്ട്‌മെന്റിൽ വൻ തീപിടിത്തം. അപടത്തിൽ 14 പേ‌ർ വെന്തു മരിച്ചു. മരിച്ചവരിൽ 10 സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. നിരവധിപ്പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ ഇനിയും ആളുകൾ കുടിങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.

ധൻബാദിലെ ജോറാഫകിലുള്ള ആശിർവാദ് ടവർ അപ്പാർട്ട്‌മെന്റിൽ ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ നിരവധി പേർ അപ്പാർട്ട്‌മെന്റിൽ എത്തിയിരുന്നുവെന്ന് ധൻബാദ് എസ്എസ്പി സഞ്ജീവ് കുമാർ പറഞ്ഞു.

തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. കെട്ടിടത്തിലെ മധ്യഭാഗത്തായാണ് തീപടർന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ ദുഃഖം രേഖപ്പെടുത്തി.

Top