തുർക്കിയെ പിടിച്ച് കുലുക്കി വൻ ഭൂചലനം

തുർക്കി ;പടിഞ്ഞാറൻ തുർക്കിയിൽ വൻ ഭൂകമ്പം. റിക്ടർ സ്കേലിൽ ഏഴു തീവ്രതരേഖപ്പെടുത്തിയ ഭൂകമ്പത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായി എന്നാണ് റിപോർട്ടുകൾ.

ഇസ്മിര്‍ നഗര തീരത്ത് നിന്ന് 16 കിലോമീറ്റര്‍ താഴ്ചയില്‍ 17 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. ഭൂകമ്പം ഉണ്ടായത് 10 കിലോമീറ്റര്‍ താഴ്ചയിലാണെന്നും പ്രഭവകേന്ദ്രം തുര്‍ക്കിയുടെ തീരത്ത് നിന്ന് 33.5 കിലോമീറ്റര്‍ അകലെയാണെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. നിരവധി ബഹുനിലകെട്ടിടങ്ങൾ ഉൾപ്പെടെ പല കെട്ടിടങ്ങളും തകർന്നു വീണതിനാൽ നിരവധി ആളുകൾ മണ്ണിനടിയിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപോർട്ടുകൾ.

Top