അമേരിക്കയിലെ അലാസ്‌കയില്‍ വന്‍ ഭൂചലനം

വാഷിങ്ടണ്‍: അമേരിക്കയിലെ അലാസ്‌കയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് സ്റ്റേറ്റ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. അലാസ്‌കയില്‍ സുനാമി മുന്നറിയിപ്പ് നല്‍കി.

അലാസ്‌കയിലെ പെരിവില്ലയുടെ 91 കിലോമീറ്റര്‍ തെക്കുകിഴക്ക് മാറിയാണ് ഭൂചലനം ഉണ്ടായത്. തെക്കന്‍ അലാസ്‌കയിലും മറ്റുമാണ് സുനാമി മുന്നറിയിപ്പ് നിലനില്‍ക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. തെക്കു കിഴക്കന്‍ അലാസ്‌കയില്‍ അമേരിക്കന്‍ സര്‍ക്കാരും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

സുനാമി മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്തെ അടിയന്തര സംവിധാനങ്ങള്‍ സജ്ജമാക്കി നിര്‍ത്താന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലും അലാസ്‌കയില്‍ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അന്ന് രേഖപ്പെടുത്തിയത്.

 

Top