ഗുജറാത്ത് തീരത്ത് വന്‍ മയക്കുമരുന്ന് വേട്ട; 400 കോടി വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി

ഗാന്ധിനഗര്‍ : ഗുജറാത്ത് തീരത്ത് 400 കോടി വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. 6 പാകിസ്താനികള്‍ അറസ്റ്റില്‍. പാകിസ്താനികള്‍ അറസ്റ്റിലായത് ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്നും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലാകുന്നത്.

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി), ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) എന്നവരുടെ സംയുക്ത സംഘത്തിന്റേതായിരുന്നു പരിശോധന. ഇന്നലെ രാത്രി ഇന്ത്യന്‍ പ്രദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരെ പിടികൂടുകയായിരുന്നു.

കഴിഞ്ഞ 30 ദിവസത്തിനിടെ ഗുജറാത്ത് തീരത്ത് പിടികൂടുന്ന രണ്ടാമത്തെ വലിയ മയക്കുമരുന്ന് ശേഖരമാണിത്. ഫെബ്രുവരി 28 ന് ഗുജറാത്ത് തീരത്ത് പാകിസ്ഥാന്‍ ജീവനക്കാരെന്ന് സംശയിക്കുന്ന ബോട്ടില്‍ നിന്ന് 3,300 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയിരുന്നു. ഈ മരുന്നുകളുടെ രാജ്യാന്തര വിപണി മൂല്യം 2000 കോടിയിലേറെ രൂപയായിരുന്നു.

Top