“അദാനി-കെ.എസ്.ഇ.ബി കരാറിൽ വൻ അഴിമതി”-രമേശ് ചെന്നിത്തല

തിരുവനന്തപുരം: അദാനി-കെ.എസ്.ഇ.ബി കരാറിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 300 മെഗാവാട്ട് വൈദ്യുതി അദാനിയിൽ നിന്ന് വാങ്ങാനാണ് നിലവിൽ കരാർ ഒപ്പു വച്ചിരിക്കുന്നത്. 8850 കോടിയുടേതാണ് കരാർ.

നിലവിൽ 2 രൂപയ്ക്ക് സോളാർ വൈദ്യുതി ലഭ്യമാണെന്നിരിക്കെ 2.82 രൂപയ്ക്കാണ് അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. 25 വർഷത്തേക്കാണ് കരാർ. ഓരോ യൂണിറ്റിനും ഒരു രൂപയോളം ഉപഭോക്താക്കൾ അധികം നൽകേണ്ടി വരും. ഇതിലൂടെ 1,000 കോടി രൂപയുടെ ലാഭമാണ് അദാനിക്ക് ഉണ്ടാകാൻ പോകുന്നത്.

കാറ്റിൽ നിന്നുള്ള വൈദ്യുതിയുടെ പ്രധാന ഉത്പാദകർ അദാനിയാണ്. അതുകൊണ്ടു തന്നെ കാറ്റിൽ നിന്നുള്ള വൈദ്യുതി വാങ്ങാനുള്ള തീരുമാനം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള ഒത്തുകളിയാണെന്നും ചെന്നിത്തല ആരോപിച്ചു. പിണറായി-അദാനി കൂട്ടുകെട്ടിലുണ്ടായ ഈ കരാർ കേരളത്തിലെ ജനങ്ങളുടെ തലയിൽ കൂടുതൽ ഭാരം കെട്ടിവയ്ക്കുന്നതാണെന്നും ചെന്നിത്തല ആരോപിച്ചു.കരാർ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Top