ചൈനയില്‍ വന്‍ വാഹനാപകടം: 14 പേര്‍ മരിച്ചു, 37 പേര്‍ക്ക് പരിക്ക്

ചൈനയില്‍ വന്‍ വാഹനാപകടം. വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍ പാസഞ്ചര്‍ ബസ് ടണല്‍ ഭിത്തിയില്‍ ഇടിച്ച് 14 യാത്രക്കാര്‍ മരിച്ചു. 37 പേര്‍ക്ക് പരിക്ക്. അപകട കാരണം കണ്ടെത്താന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഷാങ്സിയിലെ ഹോഹ്ഹോട്ട്-ബെയ്ഹായ് എക്സ്പ്രസ്വേയില്‍ പുലര്‍ച്ചെ 2.37നാണ് അപകടമുണ്ടായതെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു. 51 യാത്രക്കാരുമായി പോയ ബസ് ടണല്‍ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Top