Mass stabbing in central London leaves woman dead and five injured

ലണ്ടന്‍: ലണ്ടനില്‍ കഠാര ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്കു പരിക്കേറ്റു. മധ്യ ലണ്ടനിലെ ഒരു നഗരത്തില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം ഉണ്ടായത്. ആറു പേര്‍ക്കാണ് പരുക്കേറ്റിരുന്നത്. ഇതില്‍ ഒരു സ്ത്രീയാണ് പിന്നീട് ആശുപത്രിയില്‍ മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മറ്റുള്ളവരുടെ നില എന്താണെന്ന് അറിവായിട്ടില്ല.

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇയാളുടെ കയ്യില്‍ ആ സമയം ഒരു തോക്കും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഭീകരവാദമാണോ അക്രമത്തിനു പിന്നിലെന്നു പൊലീസ് സംശയിക്കുന്നുണ്ട്. മറ്റു വിവരങ്ങളൊന്നും അറിവായിട്ടില്ല.

Top