ഉത്തര്‍പ്രദേശില്‍ കൊടും ചൂടില്‍ കൂട്ടമരണം; അസമിലും രാജസ്ഥാനിലും വെള്ളപ്പൊക്കം

ഉത്തര്‍പ്രദേശ്:ഉത്തര്‍പ്രദേശില്‍ കൊടും ചൂടില്‍ കൂട്ടമരണം. കൊടും ചൂടിനെ തുടര്‍ന്നുള്ള അസുഖങ്ങളില്‍ ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലാ ആശുപത്രിയില്‍ മൂന്ന് ദിവസത്തിനിടെ മരിച്ചത് 54 പേര്‍. 44 ഡിഗ്രിക്ക് മുകളില്‍ ചൂടുള്ള പാറ്റ്നയില്‍ 44 പേര്‍ മരണപ്പെട്ടു.അതിനിടെ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴ ശക്തമായി. അസാമില്‍ വെള്ളപ്പൊക്കമുണ്ട്. അസമിലെ 10 ജില്ലകളിലായി 37,000ലധികം പേരെ ദുരിതാശ്വാസ ക്യാമ്പിലെയ്ക്ക് മാറ്റി. ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. സിക്കിമിലും മേഘാലയയിലും വെള്ളപ്പൊക്കമുണ്ട്. മേഘാലയയില്‍ 146 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. നദികള്‍ കവിഞ്ഞൊഴുകുകയാണ്. ബ്രഹ്‌മപുത്രയില്‍ ജലനിരപ്പ് ഉയര്‍ന്നു. മേഘാലയയില്‍ കുടുങ്ങിയ 2100 ടൂറിസ്റ്റുകളെ രക്ഷപ്പെടുത്തി.

കനത്ത മഴ രാജസ്ഥാനിലും ദുരിതം തുടരുകയാണ്. പാലി, സിറോഹി, ജോദ് പൂര്‍ ജില്ലകളില്‍ അടക്കം ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇന്നലെ മുതല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. രാജസ്ഥാനിലെ ജാലോര്‍ ജില്ലയില്‍ അതിശക്തമായ മഴയില്‍ റോഡ് ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. രാജസ്ഥാനിലെ ജോദ്പൂരില്‍ കനത്ത മഴയില്‍ വിവിധ കോളനികളില്‍ വെള്ളത്തിനടിയിലായി.

Top