മസൂദ് അസ്ഹർ മരിച്ചതായി സൂചന, കരൾ രോഗമോ ? അതോ ബോംബ് ആക്രമണമോ ?

ന്യൂഡല്‍ഹി: കൊടും ഭീകരന്‍ മസൂദ് അസ്ഹര്‍ മരിച്ചതായ വാര്‍ത്ത പുറത്ത്. പാക്കിസ്ഥാന്‍ മരണ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മരണപ്പെട്ടതായി തന്നെയാണ് പാക്കിസ്ഥാനില്‍ നിന്നും വരുന്ന റിപ്പോര്‍ട്ട്. കരള്‍ രോഗമാണെന്ന വാര്‍ത്തയാണ് പ്രചരിക്കുന്നതെങ്കിലും ഇന്ത്യന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് സംശയം.

ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ സംശയം പ്രകടിപ്പിച്ചത് നേരത്തെ Express Kerala റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തേടി കൊണ്ടിരിക്കുകയാണ്.

മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് മരണ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഇന്ത്യ- പാക് ബന്ധം അത്യന്തം വഷളാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ മസൂദ് അസ്ഹര്‍ രൂപവത്കരിച്ച ജെയ്‌ഷെ മുഹമ്മദായിരുന്നു. മസൂദ് അസ്ഹര്‍ കടുത്ത രോഗബാധിതനായിരുന്നുവെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി നേരത്തെ വെളിപ്പെടുത്തിയിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികളാണ് മസൂദ് അസ്ഹര്‍ മരിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവിട്ടതെന്നാണ് വിവരങ്ങള്‍.

പാക്ക് സൈന്യം മരണ വാര്‍ത്ത സ്ഥിരീകരിക്കുന്നതിനനുസരിച്ചായിരിക്കും കൂടുതല്‍ വിവിരങ്ങല്‍ പുറത്തുവരിക. കാണ്ഡഹാര്‍ വിമാന റാഞ്ചലിന് പിന്നാലെ മസൂദിനെ ഇന്ത്യയ്ക്ക് മോചിപ്പിക്കേണ്ടി വന്നിരുന്നു. ഇതിന് ശേഷം നിരവധി ഭീകരാക്രമണങ്ങളാണ് മസൂദ് അസ്ഹര്‍ ഇന്ത്യയില്‍ നടത്തിയത്.

Top