Masood Azhar not under ”arrest” but ”protective custody”

ഇസ്‌ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണ കേസില്‍ ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്യാന്‍ കൂടുതല്‍ തെളിവുകള്‍ വേണമെന്ന് പാക്കിസ്ഥാന്‍.

ഇപ്പോള്‍ നല്‍കിയിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്നും പാക്കിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചു.

ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസ്ഹറാണ് പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. മസൂദ് അസറിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളും ഇന്ത്യ കൈമാറിയിരുന്നു. എന്നാല്‍ ഈ തെളിവുകള്‍ പര്യാപ്തമല്ലെന്നാണ് പാക്കിസ്ഥാന്റെ നിലപാട്.

ഇന്ത്യ ഇപ്പോള്‍ നല്‍കിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മസൂദിനെ അറസ്റ്റ് ചെയ്താല്‍ കോടതിയില്‍ കേസ് നിലനില്‍ക്കില്ലെന്നും പാക്ക് ഏജന്‍സികള്‍ ഇന്ത്യയെ അറിയിച്ചു. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം ഒരു വര്‍ഷം കരുതല്‍ തടങ്കലിലായിരുന്ന മസൂദ് അസ്ഹറിനെ ലാഹോര്‍ ഹൈക്കോടതി വിട്ടയക്കാന്‍ ഉത്തരവിട്ടതാണെന്നും പാക്ക് സര്‍ക്കാര്‍ അറിയിച്ചു.

Top