മസൂദ് അസ്ഹറിന്റെ സഹോദരനും മകനുമുള്‍പ്പെടെ 44 പേര്‍ അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: ജയ്‌ഷെ മുഹമ്മദ് തലവനായ മസൂദ് അസ്ഹറിന്റെ മകനും സഹോദരനുമുള്‍പ്പടെ 44 പേരെ കസ്റ്റഡിയിലെടുത്തതായി അറിയിച്ച് പാക്കിസ്ഥാന്‍. മസൂദിന്റെ മകന്‍ ഹമദ്, സഹോദരന്‍ മുഫ്തി അബ്ദുല്‍ റൗഫ് എന്നിവര്‍ അടക്കം 44 പെരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പാക്ക് ആഭ്യന്തര മന്ത്രി ഷെഹ്‌രാര്‍ ഖാന്‍ അഫ്രീദിയാണ് വിവരം പുറത്ത് വിട്ടതെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുഫ്തി അബ്ദുല്‍ റൗഫ് കരുതല്‍ തടങ്കലിലാണെന്നാണ് വിവരം. 2007 ല്‍ മസൂദ് അസര്‍ ഒളിവില്‍ പോയത് മുതലാണ് ഇയാള്‍ ജെയ്‌ഷെ കമാന്‍ഡറായി സ്ഥാനമേറ്റെടുത്തത്. നിരോധിക്കപ്പെട്ട സംഘടനകള്‍ക്കെതിരായ നടപടികള്‍ക്കു വേഗം കൂട്ടുന്നതിന്റെ ഭാഗമായാണ് കരുതല്‍ നടപടിയും അറസ്റ്റും എന്ന് പാക്ക് ആഭ്യന്തര മന്ത്രി അറിയിച്ചു.

പാക്കിസ്ഥാനിലെ ദേശീയ സുരക്ഷാ കമ്മിറ്റിയുടെ (എന്‍.എസ്!.സി) നിര്‍ദ്ദേശപ്രകാരമാണു നടപടി. ജെയ്‌ഷെ മുഹമ്മദിനെതിരെ ഇന്ത്യ കഴിഞ്ഞ ആഴ്ച പാക്കിസ്ഥാന് നല്‍കിയ കേസ് രേഖകളില്‍ അറസ്റ്റിലായവരുടെ പേരുണ്ട്. എന്നാല്‍ വേണ്ടത്ര തെളിവുകള്‍ ലഭിച്ചില്ലെങ്കില്‍ അവരെ വിട്ടയയ്ക്കുമെന്നുമാണ് ആഭ്യന്തര മന്ത്രി പറഞ്ഞിരിക്കുന്നത്.

Top