വീടുകളിലും മാസ്ക് നിര്‍ബന്ധം ; നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വീടുകളിലും മാസ്ക് വേണമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് വ്യാപനം അത്രമേൽ തീവ്രമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി ഊര്‍ജിതമാക്കി.ഓക്സിജൻ ഉത്പാദനം വര്‍ദ്ധിപ്പിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.കേരളത്തിലെ രോഗവ്യാപനം ആശങ്കാജനകമെന്നും ആരോഗ്യമന്ത്രാലയം. ടിപിആര്‍ 10 ന് മുകളിൽ ഉള്ളയിടങ്ങളില്‍ കടുത്ത നിയന്ത്രണം വേണം.ആര്‍ത്തവ ദിനങ്ങള്‍ക്കിടയിലും വാക്സിന്‍ സ്വീകരിക്കാം. നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവരും വീടുകളില്‍ തന്നെ കഴിയാനും നിര്‍ദ്ദേശം.

കൊവിഡ് രോഗികളുടെ ആശുപത്രി പ്രവേശത്തിൽ നിര്‍ദ്ദേശങ്ങളുമായി ഡൽഹി ഹൈക്കോടതി. കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധമാക്കരുതെന്ന് ഹൈക്കോടതി. ഡൽഹി സര്‍ക്കാരിന്റെ സര്‍ക്കുലര്‍ പിന്തുടരാനും നിർദ്ദേശം. രോഗലക്ഷണമുള്ളവര്‍ക്കായി പ്രത്യേക വാര്‍ഡ് വേണം.

Top