പ്രതിരോധ പ്രവര്‍ത്തനത്തിന് തിരിച്ചടിയായി ഉപയോഗിച്ച മാസ്‌കുകള്‍ വഴിയരികില്‍ ഉപേക്ഷിക്കുന്നത്

തൃശൂര്‍: കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന് വലിയ തിരിച്ചടിയായി ഉപയോഗിച്ച മാസ്‌കുകള്‍ വഴിയരികില്‍ ഉപേക്ഷിക്കുന്നത്. ഇതേ തുടര്‍ന്ന് തൃശൂരില്‍ നിയമ ലംഘകര്‍ക്കെതിരായ നിരീക്ഷണം പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. രോഗ വ്യാപനം തുടരുമ്പോഴും മാസ്‌ക് വഴിയരികില്‍ ഉപേക്ഷിക്കുന്ന രീതി തുടരുകയാണ്.

ഇവ നശിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിദേശമുണ്ടായിട്ടും പലരും പാലിച്ചിട്ടുമില്ല. തൃശ്ശൂര്‍ സ്വരാജ് റൗണ്ടിന് ചുറ്റും മാത്രം കഴിഞ്ഞ ദിവസം അന്‍പതോളം മാസ്‌കുകളാണ് കണ്ടെത്തിയത്. മാസ്‌ക് നശിപ്പിക്കുന്നതിനെക്കുറിച്ചുള്ള അജ്ഞതയും ഇതിന് പ്രധാന കാരണമാണ്. നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള ക്യാമറകളിലൂടെ പൊലീസ് നിരീക്ഷണം ശക്തമാക്കി.

നഗര പരിധിയില്‍ മാത്രം കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ 13,000ത്തില്‍ അധികം കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്ത്വത്തില്‍ മാസ്‌കുകള്‍ ശേഖരിച്ച് നശിപ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

Top