മാസ്‌ക് ധരിക്കുന്നവരാണ് യഥാര്‍ഥ രാജ്യ സ്‌നേഹി; പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ട്രംപ്

വാഷിംങ്ടണ്‍: മാസ്‌ക് ധരിക്കുന്നവരാണ് യഥാര്‍ഥ രാജ്യ സ്‌നേഹികളെന്നാണ് ട്രംപിന്റെ പുതിയ ട്വീറ്റ് വൈറലാകുന്നു. സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാത്ത സമയത്ത് മാസ്‌ക് ധരിക്കുന്നത് രാജ്യ സ്‌നേഹമാണ്. എന്നെക്കാള്‍ അധികം രാജ്യത്തെ സ്‌നേഹിക്കുന്ന ആരുമില്ലെന്ന കുറിപ്പോടെ മാസ്‌ക് ധരിച്ച ചിത്രവും ട്രംപ് ട്വീറ്റ് ചെയ്തു.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് മാസ്‌ക് ധരിച്ച് പൊതു വേദികളില്‍ വരാന്‍ ട്രംപ് തയ്യാറായിരുന്നില്ല ല്ല. മാത്രമല്ല, മാസ്‌ക് ധരിച്ച ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെ പരിഹസിക്കുകയും ചെയ്തു. എന്നാല്‍ മരണസംഖ്യ കുത്തനെ ഉയര്‍ന്നതോടെയാണ് പ്രസിഡന്റിന് മനംമാറ്റം ഉണ്ടായത്.

അമേരിക്കയില്‍ അരലക്ഷത്തിലേറെ പേര്‍ ഇന്നലെ രോഗബാധിതരായി. ഇതോടെ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം നാല്‍പ്പത് ലക്ഷത്തിലേറെയായി. ലോകത്ത് മരണം 6 ലക്ഷത്തി പതിനെട്ടായിരം കടന്നു. 24 മണിക്കൂറിനിടെ അയ്യായിരത്തിലേറെ പേരാണ് മരിച്ചത്.അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു.

Top