മാസ്‌ക്‌ ധരിച്ചില്ല ; വീട്ടമ്മയെ പൊലീസുകാരൻ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു

സൂറത്ത്: മാസ്‌ക് ധരിക്കാത്തതിന്‍റെ പേരില്‍ വീട്ടമ്മയെ സമീപിച്ച പൊലീസുകാരൻ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നീട് വീട്ടമ്മയെ ഈ പൊലീസുകാരൻ ബലാത്സംഗം ചെയ്‌തതായാണ് പരാതി. കഴിഞ്ഞ വർഷം ഗുജറാത്തിലെ പല്‍സാനയിലാണ് സംഭവം.

മാസ്‌ക്‌ ധരിക്കാത്തതിന്‍റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി മാസങ്ങളോളം പീഡിപ്പിച്ചതായാണ് 33 കാരിയായ വീട്ടമ്മയുടെ പരാതി. പല്‍സാന പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ നരേഷ് കപാഡിയയ്ക്ക് എതിരെയാണ് പരാതി. 2020 ഏപ്രില്‍ മാസത്തിലാണ് സംഭവം നടന്നത്.

Top