ലോകത്തിലെ ഏറ്റവും വേഗതയേറിയ ആഢംബര സെഡാന്റെ പുതിയ പതിപ്പ് ഇന്ത്യയിൽ

Maserati Quattroporte GTS,

ലോകത്തിലെ ഏറ്റവും വേഗതയേറിയ ആഢംബര സെഡാന്റെ പുതിയ പതിപ്പ് 2018 മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് ഇന്ത്യയിൽ എത്തി. ഡൽഹിയിൽ നിന്നുള്ള വ്യവസായിയാണ് ക്വാത്രോപോര്‍ത്തെ ജിടിഎസിനെ സ്വന്തമാക്കിയത്.

ഡിസംബർ മാസത്തിൽ ഇന്ത്യയിൽ അവതരിപ്പിച്ച 2018 മസരട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 2.7 കോടി രൂപയിൽ നിന്നാണ്. ഡിസൈനിൽ വരുത്തിയിരിക്കുന്നു മാറ്റങ്ങളാണ് 2018 ക്വാത്രോപോര്‍ത്തെ ജിടിഎസിന്റെ ആകർഷണം.

ഗ്രാന്‍ലൂസ്സോ, ഗ്രാന്‍സ്പോര്‍ട് എന്നീ രണ്ട് വേരിയന്റുകളിലാണ് പുതിയ ക്വാത്രോപോര്‍ത്തെ ജിടിഎസിനെ മസരട്ടി അവതരിപ്പിക്കുന്നത്. ഫ്രണ്ട് റിയര്‍ ബമ്പര്‍ ഡിസൈന്‍, ഗ്ലെയര്‍-ഫ്രീ ഹൈ ബീം അസിസ്റ്റിനൊപ്പമുള്ള പുതിയ അഡാപ്റ്റീവ് എല്‍ഇഡി ഹെഡ് ലൈറ്റുകൾ എന്നിവയാണ് 2018 ക്വാത്രോപോര്‍ത്തെയുടെ പ്രധാന മാറ്റങ്ങൾ.

03-1514965528-first-2018-maserati-quattroporte-gts-arrives-in-india-images-features-specifications-price-1

ഗ്രാന്‍ലൂസ്സോ പതിപ്പില്‍ ഫ്രണ്ട് ലിപ്, ക്രോം ബമ്പര്‍ ഘടകങ്ങള്‍, ബോഡി നിറത്തിലുള്ള സൈഡ് സ്‌കേര്‍ട്ടുകള്‍ തുടങ്ങിയവ മസരട്ടി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബ്ലാക് ബ്രേക്ക് കാലിപ്പറുകളോട് കൂടിയ പുതിയ 20 ഇഞ്ച് മെര്‍കൂറിയോ അലോയ് വീലുകളും, വിംഗുകളിലുള്ള ഗ്രാന്‍ഡ് ലൂസ്സോ ബാഡ്ജിങ്ങും ഗ്രാന്‍ഡ് ലൂസ്സോ പതിപ്പിന്റെ പ്രധാന സവിശേഷതയാണ്.

മസരട്ടി അവതരിപ്പിക്കുന്ന ക്വാത്രോപോര്‍ത്തെയുടെ സ്പോര്‍ടി വേരിയന്റാണ് ഗ്രാന്‍സ്പോര്‍ട്. ഒതുങ്ങിയ ഫ്രണ്ട് പ്രൊഫൈലും, സൈഡ് ഇന്‍ടെയ്ക്കുകളും, എയറോഡൈനാമിക് സ്പ്ലിറ്ററുകളും, സെന്‍ട്രല്‍ സ്പോയിലറും ഉള്‍പ്പെടുന്നതാണ് ഗ്രാന്‍സ്പോര്‍സ്ടിൻറെ രൂപം.

ക്വാത്രോപോര്‍ത്തെയുടെ സ്പോര്‍ടി വേരിയന്റാണ് ഗ്രാന്‍സ്പോര്‍ട്. വെട്ടിയൊതുക്കിയ ഫ്രണ്ട് പ്രൊഫൈലും, സൈഡ് ഇന്‍ടെയ്ക്കുകളും, എയറോഡൈനാമിക് സ്പ്ലിറ്ററുകളും, സെന്‍ട്രല്‍ സ്പോയിലറും ഉള്‍പ്പെടുന്നതാണ് ഗ്രാന്‍സ്പോര്‍ട് വേരിയന്റിന്റെ മുഖരൂപം. മാത്രമല്ല ഓപ്ഷനല്‍ എക്സ്റ്റീരിയര്‍ കാര്‍ബണ്‍ പാക്കേജും വേരിയന്റില്‍ മസരട്ടി ലഭ്യമാക്കുന്നുണ്ട്.

03-1514965599-first-2018-maserati-quattroporte-gts-arrives-in-india-images-features-specifications-price-9

പരിഷ്‌കരിച്ച അപ്ഹോള്‍സ്റ്ററിയും, 8.4 ഇഞ്ച് മാസെരാട്ടി ടച്ച് കണ്‍ട്രോള്‍ പ്ലസ് (MTC+) സംവിധാനവുമാണ് കാറിനുള്ളിലെ അപ്ഡേഷന് . ആറ് എയര്‍ബാഗുകള്‍, ആക്ടിവ് ഹെഡ്റെസ്റ്റുകള്‍, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ആക്ടിവ് സ്പോട് അസിസ്റ്റ് ഉള്‍പ്പെടുന്നതാണ് 2018 മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് നൽകുന്ന സുരക്ഷ സംവിധാനങ്ങൾ.

522 bhp കരുത്തും 710 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.8 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോ V8 എഞ്ചിനിലാണ് 2018 ക്വാത്രോപോര്‍ത്തെ ജിടിഎസിന്റെ വരവ്. 8 സ്പീഡ് ZF ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മുഖേന റിയര്‍ വീലുകളിലേക്ക് ശക്തി പകരും..

Top