മസെരതിയുടെ ഏറ്റവും പുതിയ എസ് യു വി മോഡല്‍ ലിവാന്റെ GTS ഇന്ത്യയിലേക്ക്

Levante-GTS

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കളായ മസെരതിയുടെ ഏറ്റവും പുതിയ എസ് യു വി മോഡല്‍ ലിവാന്റെ GTS ഇന്ത്യയിലേക്ക് എത്തുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടു കൂടി ഇന്ത്യന്‍ വിപണികളില്‍ ലിവാന്റെ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Q4 ഇന്റലിജന്റ് ഓള്‍ വീല്‍ സിസ്റ്റം, V8 ടര്‍ബോ എന്‍ജിന്‍, V 90 ആര്‍ക്കിടെക്ച്ചര്‍ 3.8 ലിറ്റര്‍ യൂണിറ്റ് എന്നിവയാണ് ലിവാന്റെയുടെ പ്രത്യേകതകള്‍. കൂടാതെ 550 PS പവറും 6,250 rpm ഉം 730 Nm torque ഉം വാഹനത്തിനുണ്ട്. 292 kmph ആണ് ലിവാന്റെയുടെ ഏറ്റവും ഉയര്‍ന്ന . അതായത് ലിവാന്റെയുടെ വേഗത ആധുനിക സ്‌പോര്‍ട്‌സ് കാറുകളില്‍ ഉള്ള വേഗതയോട് അടുത്തു നില്‍ക്കുന്നു എന്ന് സാരം.

സ്‌പോര്‍ടി ട്രോഫിയോ പതിപ്പില്‍ നിന്നാണ് ലിവാന്റെ GTS അതിന്റെ തീം സ്വീകരിച്ചിരിക്കുന്നത്. ഇന്റീരിയര്‍ ഫീച്ചര്‍ ഫുള്‍ പ്രീമിയം ലെതര്‍ ആണ്. 14 സ്പീക്കര്‍ ഉള്ള ഓഡിയോ സിസ്റ്റമാണ് ലിവാന്റെ GTS യുടെ മറ്റൊരു പ്രത്യേകതയായി കമ്പനി അവതരിപ്പിക്കുന്നത്.

Top