ദുല്‍ഖറിന്റെ കണ്ണും കണ്ണും കൊള്ളയടിത്താലില്‍ മസാല കോഫിയുടെ സംഗീതം

masala

ദുല്‍ഖര്‍ സല്‍മാന്റെ 25-ാം ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താലിന് സംഗീതം നല്‍കാനൊരുങ്ങി മസാല കോഫി ബാന്റ്. സംവിധായകന്‍ ദേസിങ് പെരിയസ്വാമിയാണ് മസാല കോഫി ബാന്റിനെ ചിത്രത്തിലെ സംഗീതത്തിനായി തിരഞ്ഞെടുത്തത്.

‘ കേരളത്തിലെ വളരെ പ്രശസ്തമായ ബാന്റ് ആണ് മസാല കോഫി ബാന്റ്. മുമ്പ് തമിഴ് ചിത്രം ഉറിയടിയ്ക്കു വേണ്ടിയും ബാന്റ് സംഗീതം നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊരു പ്രണയ ചിത്രമാണ്. ചിത്രത്തിനായി നാല് ഗാനങ്ങളാണ് ബാന്റ് ഒരുക്കുന്നത്’ പെരിയസ്വാമി പറഞ്ഞു.

പുതിയ ശബ്ദങ്ങളെയാണ് തനിക്ക് ആവശ്യമുള്ളതെന്നും അവരുടെ ശബ്ദം തനിക്ക് ഇഷ്ടപ്പെട്ടെന്നും പെരിയസ്വാമി പറഞ്ഞു. യുവഗായകരുടെ കൂട്ടായ്മയാണ് അവരുടേത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു കഴിഞ്ഞു. റിലീസ് തിയതി തീരുമാനിച്ചിട്ടില്ലെന്നും പെരിയസ്വാമി പറഞ്ഞു.

Top