പ്രശസ്ത ഫാഷന്‍ ഡിസൈനറായ മസാബ ഗുപ്ത വിവാഹമോചിതയായി

പ്രശസ്ത ഫാഷന്‍ ഡിസൈനറായ മസാബ ഗുപ്ത വിവാഹമോചിതയായി. നിര്‍മാതാവും വ്യവസായിയുമായ മധു മണ്ഡേനയായിരുന്നു ഭര്‍ത്താവ്. കുറച്ച് നാളുകളായി ഇവര്‍ വേര്‍പിരിഞ്ഞ് ജീവിക്കുകയായിരുന്നു. മുംബൈയിലുള്ള കുടുംബ കോടതിയില്‍ വച്ചാണ് ഇവര്‍ വിവാഹമോചനം നേടിയത്.

മസാബയും മണ്ഡേനയും വിവാഹം കഴിച്ചത് 2015 ലാണ്. മസാബ ഗുപ്ത നടി നീന ഗുപ്തയുടെയും വെസ്റ്റിന്റീസ് ക്രിക്കറ്റ്താരമായിരുന്ന വിവിയന്‍ റിച്ചാര്‍ഡ്സിന്റെയും മകളാണ്.

Top