പൊലീസുകാര്‍ക്ക് പുനരുപയോഗിക്കാവുന്ന മാസ്‌കുമായി ഡിസൈനര്‍ മസാബ ഗുപ്ത

കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോകമൊട്ടാകെ സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലുമാണ്. പലതരത്തിലുള്ള മാസ്‌കുകള്‍ ഫാഷന്‍ ലോകത്തെയും ആകര്‍ഷിക്കുന്നുണ്ട്

ഇപ്പോഴിതാ കൊറോണയ്‌ക്കെതിരെ മുന്നില്‍ നിന്ന് പോരാടുന്ന പൊലീസുകാര്‍ക്ക് പുനരുപയോഗിക്കാവുന്ന മാസ്‌കുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറായ മസാബ ഗുപ്ത. മസാബ സ്വയം ഡിസൈന്‍ ചെയ്ത മാസ്‌കുകളാണ് ഇത്.

‘ധാരാളം താരങ്ങള്‍ക്ക് ഞാന്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് നല്‍കിയിട്ടുണ്ട്. പക്ഷേ ഈ നിമിഷം ഞാനെന്നും ഓര്‍ത്തിരിക്കും. പൊലീസുകാരുടെ ഉദാത്തമായ സേവനത്തിനുള്ള നന്ദിയാണ് ഈ ഡിസൈനര്‍ മാസ്‌കുകള്‍. നോണ്‍സര്‍ജിക്കല്‍ റീയൂസബിള്‍ മാസ്‌കുകളാണ് ഇത്.’ കൊറോണക്കെതിരേ കൈമെയ് മറന്നുള്ള ധീരമായ അവരുടെ പോരാട്ടത്തിനുള്ള അംഗീകാരമാണ് ഇതെന്ന് മസാബ പറയുന്നു.

Top