ടോക്കിയോ ഒളിംപിക്സില്‍ യോഗ്യത നേടി ബോക്സിംഗ് താരം മേരി കോം

ഡല്‍ഹി: ബോക്സിംഗ് താരം മേരി കോം ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടി. ജോര്‍ദാനില്‍ നടക്കുന്ന ഒളിംപിക്സ് യോഗ്യതാ റൗണ്ടില്‍ സെമിയില്‍ എത്തിയതോടെയാണ് മേരി കോം ഒളിംപിക്സിന് യോഗ്യത നേടിയത്.

51 കിലോ വിഭാഗത്തിലാണ് നേട്ടം സ്വന്തമാക്കിയത്. ഫിലിപ്പിന്‍സിന്റെ ഐറിഷ് മാഗ്‌നോയെയാണ് മേരി കോം 5-0ന് തോല്‍പ്പിച്ചത്.

കൂടാതെ അമിത് പാംഘലും ഒളിംപിക്സ് യോഗ്യത നേടിയിട്ടുണ്ട്. ലോക ഒന്നാംനമ്പര്‍ താരമായ അമിത് പാംഘല്‍ ആദ്യമായാണ് ഒളിംപിക്സിന് യോഗ്യത നേടുന്നത്.

Top