നിഖാത് സരീനെ തോല്‍പ്പിച്ച് മേരി കോം ഒളിമ്പിക്സ് യോഗ്യതാ ട്രയല്‍സ് ഫൈനലില്‍

ന്യൂഡല്‍ഹി: ഒളിമ്പിക്സ് യോഗ്യതാ ട്രയല്‍സ് ഫൈനലില്‍ നിഖാത് സരീനെ തോല്‍പ്പിച്ച് മേരി കോം. മേരികോം വനിതകളുടെ 51 കിലോഗ്രാം വിഭാഗത്തില്‍ 9-1 എന്ന നിലയില്‍ ഏകപക്ഷീയമായാണ് നിഖാത് സരീനെ പരാജയപ്പെടുത്തിയത്. ആറു തവണ ലോക ചാംപ്യനായിരുന്നു മേരി കോം. ലോക യൂത്ത് ചാമ്പ്യനാണ് സരീന്‍.

2020 ടോക്കിയോ ഒളിമ്പിക്‌സ് യോഗ്യതക്കായി ഫെബ്രുവരി മൂന്നു മുതല്‍ 14 വരെ ചൈനയിലെ വുഹാനില്‍ നടക്കുന്ന ഏഷ്യ-ഓഷ്യാനിക് യോഗ്യതാ മത്സരങ്ങളില്‍ മണിപ്പൂര്‍ ബോക്സര്‍ പോരാടുന്നതായിരിക്കും.

നേരത്തെ മേരികോമിനെ സരീന്‍ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ എത്താതിരുന്ന മേരിയെ നേരിട്ട് ഒളിമ്പിക്‌സ് യോഗ്യതയ്ക്ക് അയക്കരുതെന്നും സരീന്‍ ആവശ്യപ്പെട്ടിരുന്നു.

Top