ലോക ചാമ്പ്യന്‍ മേരി കോമും നിഖാത് സരീനും ഇന്ന് നേര്‍ക്കുനേര്‍

ന്യൂഡല്‍ഹി: ലോക ചാമ്പ്യന്‍ എം.സി.മേരി കോമും മുന്‍ ജൂനിയര്‍ ലോക ചാമ്പ്യന്‍ നിഖാത് സരീനും ഇന്ന് നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കും. ഒളിംപിക്‌സ് യോഗ്യതാ മത്സരത്തിനു യോഗ്യത നേടാനുള്ള ട്രയല്‍സിന്റെ ഫൈനലില്‍ ആണ് ഇരുവരും ഇറങ്ങുന്നത്.

മേരി കോം 6 തവണ ലോക ചാമ്പ്യനായിരുന്നു. ഇരുവരും ഫൈനലില്‍ കടന്നത് 10 സ്‌കോര്‍ നേടിയാണ്. മേരി മുട്ടുകുത്തിച്ചത് റിതു ഗ്രെവാളിനെ (10-0) എന്ന പോയന്റ് നേടിയാണ്. സരീന്‍ നേരിട്ടത് നിലവിലെ ദേശീയ ചാംപ്യന്‍ ജ്യോതി ഗുലിയയെ (10-0) ആണ്. ഒളിംപിക് യോഗ്യതാ മത്സരം ഫെബ്രുവരിയില്‍ ചൈനയില്‍ നടക്കുന്നതായിരിക്കും.

Top