ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് അംബാസഡറായി മേരി കോമിനെ തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: നവംബറില്‍ നടക്കാനിരിക്കുന്ന വനിതാ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പിന്റെ അംബാസഡറായി ഇന്ത്യന്‍താരം മേരി കോമിനെ തെരഞ്ഞെടുത്തു. നവംബര്‍ 15 മുതല്‍ 24 വരെ ദില്ലിയിലെ കെ ഡി ജാദവ് ഹാളിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

70 രാജ്യങ്ങളില്‍ നിന്നായി 300 മത്സരാര്‍ഥികള്‍ 10 ഭാരവിഭാഗങ്ങളിലായി പങ്കെടുക്കും. ഒളിമ്പിക്സ്, ലോക, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലെ ജേതാക്കളും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്.

ഇത്തവണ വളരെയേറെ പ്രത്യേകതകളുള്ള ചാമ്പ്യന്‍ഷിപ്പാണ് നടക്കുക. തന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്ത് രാജ്യത്തിനു വേണ്ടി സ്വര്‍ണമെഡല്‍ നേടാന്‍ പ്രയത്നിക്കും. സ്വന്തം കാണികള്‍ക്കു മുന്നില്‍ കിരീടം നേടുന്നത് വലിയ സ്വപ്നമാണെന്നും മേരി കോം പറഞ്ഞു.

Top