Mary Kom loses in semis of Olympic Test event

ന്യൂഡല്‍ഹി: ബ്രസീലിലെ റിയോഡി ജനീറോയില്‍ നടക്കുന്ന അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്റെ ഒളിമ്പിക്‌സ് ടെസ്റ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മേരി കോമിന് പരാജയം. സെമി ഫൈനലിലാണ് ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവും അഞ്ച് തവണ ലോകചാമ്പ്യനുമായ മേരി കോം പരാജയപ്പെട്ടത്. മേരി കോമിന് വെങ്കല മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

അടുത്ത വര്‍ഷം ഒളിമ്പിക്‌സ് മത്സരം നടക്കാനിരിയ്ക്കുന്ന റിയോ ഡി ജനീറോയില്‍ അമേരിക്കയുടെ വിര്‍ജിനിയ ഫുച്ച്‌സിനോടാണ് മേരി കോം പരാജയപ്പെട്ടത്. ഒരു വര്‍ഷത്തിന് ശേഷമാണ് മേരി കോം വീണ്ടും മത്സരരംഗത്തെത്തുന്നത്. കഴിഞ്ഞ വര്‍ഷം ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മേരി കോം തോളിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് മത്സരരംഗത്ത് നിന്ന് പിന്‍വാങ്ങിയിരുന്നത്.

Top