ചരിത്രമെഴുതി മേരി കോം; വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണം

ന്യൂഡല്‍ഹി: വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ താരം മേരി കോം. 48 കിലോഗ്രാം ഫൈനലില്‍ യുക്രെയ്‌ന്റെ ഹന്ന ഒഖോട്ടയെയാണ് മേരി കോം പരാജയപ്പെടുത്തിയത്. ലോക ചാമ്പ്യന്‍ഷിപ്പിലെ ആറാം സ്വര്‍ണമാണ് മേരി കോം സ്വന്തമാക്കിയത്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരിയുടെ ആകെ മെഡലുകളുടെ എണ്ണം ഏഴായി. ഇതോടെ, ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടുന്ന താരമായി മേരി കോം മാറി. ഈ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി.

Top