ലോക ചാമ്പ്യന്‍ഷിപ്പില്‍ എട്ടാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യയുടെ മേരികോം സെമിഫൈനലില്‍

ഉലന്‍ ഉദെ (സൈബീരിയ): ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും മെഡലുറപ്പിച്ച് ഇന്ത്യയുടെ മേരി കോം. ആറു തവണ ലോകചാമ്പ്യനായ 36 കാരിയായ മേരികോം ലോക ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനലില്‍ പ്രവേശിച്ചു.

ക്വാര്‍ട്ടറില്‍ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയെ തോല്‍പ്പിച്ചാണ് മേരി കോം സെമിയില്‍ പ്രവേശിച്ചത്. 51 കിലോ വിഭാഗത്തില്‍ 5-0ത്തിന് അനായാസമായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. രാവിലെ പത്തരയ്ക്ക് തുടങ്ങിയ മത്സരം അരമണിക്കൂറോളമാണ് നീണ്ടത്. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ എട്ടാം മെഡല്‍ കൂടിയാണ് മേരികോം ഉറപ്പിച്ചത്.

Top