‘കാറ്റത്തൊരു മണ്‍കൂട്’; ‘മേരി ആവാസ് സുനോ’ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത്

ഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘മേരി ആവാസ് സുനോ’. ജി.പ്രജേഷ് സെന്‍ ആണ് സംവിധാനം. ക്യാപ്റ്റന്‍, വെള്ളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ എന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

‘കാറ്റത്തൊരു മണ്‍കൂട്..കൂട്ടിന്നൊരു വെണ്‍പ്രാവ് ..’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ജയസൂര്യയും മഞ്ജുവാര്യരും ഒരുമിച്ചുള്ള ഗാനം പുറത്തുവന്നപ്പോള്‍ തന്നെ ശ്രദ്ധനേടി കഴിഞ്ഞു.

പ്രശസ്ത സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ ഈണമിട്ട ഗാനം, ആലപിച്ചിരിക്കുന്നത് ജിതിന്‍ രാജ് ആണ്. ബി. കെ. ഹരിനാരായണന്റേതാണ് വരികള്‍. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെയാണ് ഗാനം പ്രേക്ഷകരിലെത്തുന്നത്. ജയസൂര്യയും എം.ജയചന്ദ്രനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ തിളക്കത്തില്‍ നില്‍ക്കുമ്പോഴാണ് പുതിയ ഗാനം പുറത്തുവന്നതെന്നും ശ്രദ്ധേയമാണ്.

യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് ആണ് ചിത്രത്തിന്റെ നിര്‍മാണം. മേരി ആവാസ് സുനോയില്‍ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. ശിവദയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജോണി ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ വേണുഗോപാല്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്.

 

തിരുവനന്തപുരമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. ആന്‍ സരിഗ, വിജയകുമാര്‍ പാലക്കുന്ന് എന്നിവരാണ് സഹനിര്‍മാതാക്കള്‍. എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനര്‍ ബാദുഷ.എന്‍.എം. ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത് പിരപ്പന്‍കോട്, മേക്കപ്പ്- പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ. സൗണ്ട് ഡിസൈന്‍ – അരുണ വര്‍മ, പശ്ചാത്തലസംഗീതം- യാക്‌സണ്‍ ഗ്യാരി പെരേര, നേഹ നായര്‍, വിഎഫ്എക്‌സ്- നിഥിന്‍ റാം ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിബിന്‍ ജോണ്‍, സ്റ്റില്‍സ്- ലെബിസണ്‍ ഗോപി.

 

Top