സിദ്ധ് ശ്രീറാമിന്റെ ‘മറു വാര്‍ത്തൈ പേസാമല്‍’; റൊമാന്റിക്കായി ധനുഷ്, വീഡിയോ പുറത്ത്

നുഷിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് എനൈ നോക്കി പായും തോട്ട. ചിത്രത്തിലെ ഗാനം നേരത്തെ ഹിറ്റായിരുന്നു. ചിത്രം തിയേറ്ററില്‍ വൈകിയാണ് എത്തിയതെങ്കിലും ‘മറു വാര്‍ത്തൈ പേസാമല്‍’ എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ പാട്ടിന്റെ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

പാട്ടില്‍ ധനുഷും മേഘയുമാണ് രംഗത്ത് പ്രത്യക്ഷപ്പെടുന്നത്. സിദ്ധ് ശ്രീറാം ആണ് പാട്ട് ആലപിച്ചിരിക്കുന്നത്. താമരൈ ആണ് വരികളെഴുതിയിരിക്കുന്നത്. ദര്‍ബുക സിവ ആണ് സംഗീതം. ധനുഷ്, റാണാ ദഗ്ഗുബാട്ടി, മേഘ ആകാശ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്.

Top