നെക്‌സ ശ്രേണിയില്‍ ഗംഭീര ഓഫറുകളുമായി മാരുതി സുസുക്കി

രീന ഡീലർഷിപ്പുകളിലൂടെ ഏപ്രിൽ മാസത്തിൽ കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഈ മാസം ബ്രാൻഡിന്റെ പ്രീമിയം നെക്‌സ ശ്രേണിയിലുള്ള കാറുകളിലും ഗംഭീര ആനുകൂല്യങ്ങളും ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചിരിക്കുകയാണ്. നെക്‌സ ശ്രേണിയിലെ എൻട്രി ലെവൽ മോഡലായ ഇഗ്നിസിന്റെ അടിസ്ഥാന വേരിയന്റായ സിഗ്മയിൽ പരമാവധി 25,000 രൂപയുടെ ക്യാഷ്‌ ഡിസ്കൗണ്ട് മാത്രമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

എന്നാൽ ഹാച്ച്ബാക്കിന്റെ ഡെൽറ്റ വേരിയന്റിൽ 15,000 രൂപയും സീറ്റ, ആൽഫ മോഡലുകളിൽ 10,000 രൂപയും ക്യാഷ്‌ ഡിസ്കൗണ്ടായി ലഭിക്കും. എന്നാൽ വേരിയന്റ് പരിഗണിക്കാതെ തന്നെ ഇഗ്നിസിൽ എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് കിഴിവായി 3,000 രൂപയും മാരുതി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

രാജ്യത്തെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലെ ജനപ്രിയ മോഡലായ ബലേനോയുടെ സിഗ്മ വേരിയന്റിൽ 20,000 രൂപയാണ് ക്യാഷ്‌ ഡിസ്കൗണ്ടായി ലഭ്യമാവുക. അതേസമയം ഡെൽറ്റ പതിപ്പിന് ഇത് 15,000 രൂപയായി കുറയും.

ബലേനോയുടെ സീറ്റ, ആൽഫ വേരിയവ്റുകളിൽ 5,000 രൂപയാണ് ക്യാഷ്‌ ഡിസ്കൗണ്ടായി വാഗ്‌ദാനം ചെയ്യുന്നത്. അതോടൊപ്പം തന്നെ മോഡലിൽ എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് കിഴിവായി 3,000 രൂപയും നെക്‌സ ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താം.

മാരുതി സിയാസ് 10,000 രൂപയുടെ ക്യാഷ്‌ ഡിസ്കൗണ്ടാണ് നൽകുന്നത്. കൂടാതെ എക്‌സ്‌ചേഞ്ച് ബോണസായി15,000 രൂപയും കോർപ്പറേറ്റ് കിഴിവ് . 5,000 രൂപയും കമ്പനി നൽകും. എർട്ടിഗയുടെ പ്രീമിയം ആറ് സീറ്റർ മോഡലായ XL6 എംപിവി ക്യാഷ് ഡിസ്കൗണ്ട് അല്ലെങ്കിൽ എക്സ്ചേഞ്ച് ബോണസ് ലഭിക്കുന്നില്ല. XL6 എംപിവിയെ സംബന്ധിച്ചിടത്തോളം ഇതിന് 4,000 രൂപയുടെ കോർ‌പറേറ്റ് കിഴിവ് മാത്രമാണ് വാഗ്‌ദാനം ചെയ്യുന്നത്. നെക്സ ശ്രേണിയിലെ ടോപ്പ് മോഡലായ എസ്-ക്രോസിനും 15,000 രൂപയുടെ ക്യാഷ്‌ ഡിസ്കൗണ്ടാണ് മാരുതിയുടെ പ്രഖ്യാപനം.

ക്രോസ്ഓവർ മോഡലിന്റെ സിഗ്മ വേരിയന്റിന് ക്യാഷ്‌ ഡിസ്കൗണ്ട് ലഭ്യമാകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. പക്ഷേ 37,000 രൂപ വിലമതിക്കുന്ന ഒരു പ്രത്യേക ‘സിഗ്മ പ്ലസ്’ ആക്സസറീസ് കിറ്റ് വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മാരുതി സുസുക്കി എസ്-ക്രോസിന് എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് കിഴിവായി 5,000 രൂപയും ഏപ്രിൽ മാസത്തെ ഓഫറിൽ കമ്പനി നൽകുന്നുണ്ട്. 1.5 ലിറ്റർ DDiS ഡീസൽ എഞ്ചിൻ ബിഎസ്-VI രൂപത്തിൽ ഇന്ത്യൻ വിപണിയിൽ തിരിച്ചുകൊണ്ടുവരാൻ മാരുതി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. സിയാസ്, എർട്ടിഗ, XL6, വിറ്റാര ബ്രെസ, ഒരുപക്ഷേ എസ്-ക്രോസ് എന്നിവ പോലുള്ള കുറച്ച് മാരുതി കാറുകളിൽ മാത്രമേ ഈ ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്യൂ എന്നതും ശ്രദ്ധേയമാണ്.

Top